Breaking News

New Updates

GUPPY

ഗപ്പിമീനുകൾ 🐟🐟

ഗപ്പി കുടുംബത്തിൽ 300-ലധികം ഇനം ഗപ്പി കൾ ഉണ്ട്,  പുതിയ ഇനങ്ങൾ പുതിയതായി മാർക്കറ്റിൽ തുടരെ ഇറങ്ങുന്നു ഇന്നു ലഭിക്കുന്ന ഗപ്പി കൾ ലോകം എമ്പാടും ഉള്ള breeders Selective breeding വഴി ഉരുത്തിരിച്ചു എടുത്തതാണ് 
🐠
പ്രജനനം 26 മുതല്‍ 30 ദിവസം വരെയാണ് ഗപ്പികളുടെ ഗര്‍ഭകാലം എന്നാല്‍ കാലാവസ്ഥയും സാഹചര്യങ്ങളുമനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാകാം. കേരളത്തിലെ കാലാവസ്ഥയില്‍ 28- 32 ദിവസം ഇടവേളകളിലാണ് ഗപ്പികള്‍ പ്രസവിക്കുന്നതായി കാണാറുണ്ട്.


മോളികളുമായി (ബ്ലാക്ക് മോളി, വൈറ്റ് മോളി തുടങ്ങിയവ) ഗപ്പികളെ വിജയകരമായി ഇണചേര്‍ത്ത് പ്രസവിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ഈ കുഞ്ഞുങ്ങള്‍ ആണ്‍മീനുകളാവുകയാണ് പതിവ്. ഇവയ്ക്ക് കുഞ്ഞുങ്ങളുണ്ടാകാനും സാധ്യത കുറവാണ്. 🐟🐟

 പിതാവ്.ഒരിക്കല്‍ ഇണചേര്‍ന്നാല്‍ ശരീരത്തിനുള്ളില്‍ ബീജം എട്ടുമാസത്തോളം സൂക്ഷിച്ചുവെച്ച് ആവശ്യാനുസരണം പ്രസവിക്കാന്‍ പെണ്‍ഗപ്പികള്‍ക്ക് കഴിയും. ഇക്കാരണത്താലാണ് ഏറ്റവും ഇളം പ്രായത്തിലുള്ള 'കന്യക' ഗപ്പികളെ വാങ്ങാന്‍ ബ്രീഡര്‍മാര്‍ ശ്രദ്ധിക്കുന്നത്. ഒരിക്കല്‍ പ്രസവിച്ച ഗപ്പിയാണെങ്കില്‍ പിന്നീട് നമ്മള്‍ കൂടെപ്പാര്‍പ്പിക്കുന്ന ആണ്‍ഗപ്പിയാകണമെന്നില്ല പെണ്‍ഗപ്പിയുടെ കുഞ്ഞുങ്ങളുടെ പിതാവ് എന്നര്‍ഥം.
വളരെയെളുപ്പം പെറ്റു പെരുകും എന്നതാണ് ഗപ്പികളുടെ പ്രത്യേകത. അത് കൊണ്ടാണ് മില്യൺ fish എന്ന് പറയുന്നത് 
ആകർഷ മായ വർണ വൈവിദ്ധ്യം ഉള്ളതിനാൽ Rainbow Fish എന്നും പറയും 
.🐳

ഗപ്പികളില്‍ നിരവധി ഉപ വിഭാഗങ്ങളുണ്ട്. വാലിന്‍റെ പ്രത്യേകത അനുസരിച്ചും,
നിറത്തെ ആസ്പദമാക്കിയും🦐 
വാലിന്‍റെ പ്രത്യേകത വച്ചും 
 skin type വച്ചും 
 Fins
 വച്ചും ഒക്കെ  ഗപ്പികളെ തരം തിരിക്കാം . 
നിറത്തിന്റെ അടിസ്ഥാനത്തിൽ.. കുറെ ഏറെ പറയാം 👇
.🐋

റെഡ് ഗപ്പി
 മോസ്കോ ബ്ലൂ
, മോസ്കോ ബ്ലാക്ക്, 
 ബ്ലാക്ക്‌ guppy
ഹാഫ് ബ്ലാക്ക്‌, 
ഗ്രീന്‍ guppy
Blue  ഗപ്പി
Blue green 
യെല്ലോ ഗപ്പി  Violet guppy  White guppy  Gold guppy  Pink  guppy  Silver guppy Purple guppy Majentha guppy Rose guppy Bronze guppy Purple guppy Neon guppy White ഗപ്പി


ഏതാണ്ട് എല്ലാ കളറിലും ഉരുതിരിച്ചു എടുക്കാവുന്നതാണ്
Glass ഗപ്പി  സുതാര്യ മായ ശരീരം വാലും ഒക്കെ യാണ് 
 നിരവധി തരം തിരിവുകള്ണ്ട്.ശരീരത്തിലെ അടയാളങ്ങൾ വച്ചും തരം തിരിക്കാം 
കോബ്ര ഗപ്പി : ലംബ ബാരിംഗും റോസെറ്റുകളും
 സ്‌നേക്ക്‌സ്‌കിൻ ഗപ്പി : ചെയിൻ-ലിങ്ക് പാറ്റേണും റോസെറ്റുകളും.പാമ്പിന്റെ ശരീരത്തിലെ തൊലി യിലെ pattern
Koi type : ഗപ്പി യുടെ തല യുടെ ഭാഗം color.. വരുന്ന type ആണിത്   ജപ്പാനിസ് koi ഫിഷിന്റെ സവിശേഷത അനുകരിക്കുന്നതാണിത്
 ടക്സീഡോ: മുന്നിലും പിന്നിലും പകുതിയും രണ്ട് വ്യത്യസ്ത നിറങ്ങളും.Half portion Dark color. ബാക്കി light color 
വാലിൽ വരുന്ന സവിശേഷത കൊണ്ടു  കുറെ ഏറെ തരം തിരിവുകൾ ഉണ്ട് ഒരു കടും നിറമോ പാറ്റേൺ ആകാം.
 ചില ഉദാഹരണങ്ങൾ ഇതാ:👇
 പുല്ല് grass: പുല്ല് പോലെ കാണപ്പെടുന്ന ചെറിയ ഡോട്ടുകൾ.വാലിൽ കാണുന്നത്
ലേസ്: lace മികച്ച ചെറിയ വെബ് പോലുള്ള പാറ്റേൺ.
 പുള്ളിപ്പുലി: Leoperd  വാലിൽ പുള്ളിപ്പുലി പാടുകൾ പോലെ കാണപ്പെടുന്ന പാടുകൾ.
മൊസൈക്: Mosaic പരസ്പരം ബന്ധിപ്പിക്കുന്ന ക്രമരഹിതമായ പാടുകൾ.(നിലത്തു വിരിക്കുന്ന mosaic )


Tyle വാലിന്റെ ആകാരം  താഴെ ഉള്ളത് വാലിന്‍റെ പ്രത്യേകതയനുസരിച്ച് പ്രത്യേക വിഭാഗമായി ഗണിക്കപ്പെടുന്ന ഗപ്പികളാണ്👇 ഫാൻ ആകൃതിയിലുള്ള വാൽ ത്രികോണാകൃതിയിലുള്ള വാൽ Sword tail (ഇരട്ട, scissor ) Veil Tale  Top sword മുകളിലെ വാൾ, Bottom sword ചുവടെയുള്ള വാൾ) പതാക ആകൃതി Moon tale Half moon tale Coffer Tale വൃത്താകൃതിയിലുള്ളത് (Round ) കുന്തത്തിന്റെ ആകൃതി ( Spear ) ലിറെടെയിൽസ് (Lyre tail) Scarf Tale  എത്രയും വിവരിച്ചാലും അവസാനിക്കാത്ത ഒരു കൌതുകം ആണിത് Pectoral Fins ഗപ്പി കളെ തരം തിരിക്കാം Dumpo ഇയർ ഗപ്പി യെ കുറിച്ചു കേട്ടിരിക്കും വലിയ ആന ചെവികളുടേത്‌ പോലുള്ള ചെവികൾ അതിൽ തന്നെ Pattern വരുന്ന ടൈപ്പും വിവിധ വർണ കോമ്പിനേഷനുകളിൽ വരാം കൂടാതെ കണ്ണിന്റെ നിറം അനുസ്സറിച്ചും red eye ഗപ്പി കളെ തിരിക്കാം എല്ലാ ആൽബിനോ ഗപ്പി കളും red eye ആണ്  . നേരിയ ഉപ്പുരസവും ക്ഷാരഗുണവും ഉള്ള വെള്ളം ആണ് guppy ഇഷ്ടപ്പെടുന്നു.വര്ണാഭ മായ ഒരു ലോകം തന്നെ യാണ് ഗപ്പി എന്ന മത്സ്യത്തിന്റെ ലോകം  ഗപ്പി എന്ന മത്സ്യത്തെ ക്കുറിച്ചുള്ള സാമാന്യ വിവരണം ആയി ട്ടുണ്ട് Regards  Haseena. Mampad

No comments